മലയാറ്റൂരിൽ എട്ടാമിടം തിരുനാൾ തുടങ്ങി
Saturday, May 3, 2025 3:24 AM IST
കാലടി: മലയാറ്റൂരിൽ കുരിശുമുടിയിലും താഴത്തെ പള്ളിയിലും എട്ടാമിടം തിരുനാൾ തുടങ്ങി. കുരിശുമുടി പള്ളിയിൽ ഇന്നലെ രാവിലെ മുതൽ തിരുക്കർമങ്ങൾ നടന്നു. വൈകുന്നേരം പാട്ടുകുർബാന, വചന സന്ദേശം, നൊവേന, ലദീഞ്ഞ് എന്നിവയുണ്ടായി.
ഇന്ന് രാവിലെ 5.30, 7.30, 9.30 കുർബാന, വൈകുന്നേരം 5.30ന് പാട്ടുകുർബാന, വചന സന്ദേശം, നൊവേന, ലദീഞ്ഞ്. തിരുനാൾ ദിനമായ നാളെ രാവിലെ 12.05, 5.30, 6.30 വി. കുർബാന, 7.30 ന് പാട്ടുകുർബാന, വചന സന്ദേശം, നൊവേന, ലദീഞ്ഞ്, 9ന് തിരുനാൾ കുർബാന, വചന സന്ദേശം, നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവയുണ്ടാകും. വൈകിട്ട് മൂന്നിന് പൊൻപണമിറക്കൽ ആരംഭിക്കും.
താഴത്തെ പള്ളിയിൽ ഇന്ന് രാവിലെ 5.30 ന് ആരാധന, വിശുദ്ധ കുർബാന, 7ന് കുർബാന, വൈകുന്നേരം അഞ്ചിന് പാട്ടുകുർബാന, വചന സന്ദേശം, തുടർന്ന് അങ്ങാടി പ്രദക്ഷിണം.
തിരുനാൾ ദിനമായ നാളെ രാവിലെ 5.30, 7.30 കുർബാന, 9.30 ന് തിരുനാൾ പാട്ടുകുർബാന, വചന സന്ദേശം എന്നിവയുണ്ടാകും. വൈകിട്ട് അഞ്ചിന് കുരിശുമുടിയിൽ നിന്നും വിശ്വാസികൾ തലച്ചുമടായി കൊണ്ടുവരുന്ന പൊൻപണം സ്വീകരിക്കും. ആറിന് പാട്ടുകുർബാന, രാത്രി എട്ടിന് തിരുസ്വരൂപം എടുത്തുവച്ച് തിരുനാൾ കൊടിയിറക്കും.