ജനാധിപത്യത്തിന് ഒരു ‘വോട്ട് ’ന്യൂസ് ലെറ്ററിന്റെ പ്രകാശനം നാളെ
Sunday, May 4, 2025 12:46 AM IST
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് പുറത്തിറക്കുന്ന ഓണ്‍ലൈൻ ന്യൂസ് ലെറ്റർ ‘വോട്ട് ’ ആദ്യ പതിപ്പിന്റെ പ്രകാശനം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ നാളെ നിർവഹിക്കും. വൈകുന്നേരം നാലിന് ഓണ്‍ലൈൻ ആയാണു പ്രകാശനം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർമാർ അറിയേണ്ടതായ വിവരങ്ങൾ, തെരഞ്ഞെടുപ്പ് ബോധവത്കരണവുമായി ബന്ധപ്പെട്ട മികച്ച പ്രവർത്തന മാതൃകകൾ, നവീന ഇടപെടലുകൾ, ഉദ്യോഗസ്ഥരുടെ സേവനങ്ങൾ തുടങ്ങിയവ ജനങ്ങളിലെത്തിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ന്യൂസ് ലെറ്റർ എല്ലാമാസവും ഉണ്ടായിരിക്കും.