പ്രതിപക്ഷനേതാവിനെ ഒഴിവാക്കിയത് വിലകുറഞ്ഞ നടപടിയെന്ന് ചെന്നിത്തല
Saturday, May 3, 2025 3:24 AM IST
കോഴിക്കോട്: വിഴിഞ്ഞം പദ്ധതി ഉദ്ഘാടനത്തില്‍നിന്ന് പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് വിലകുറഞ്ഞ നടപടിയെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല.
കോഴിക്കോട്ട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞത്തിന്റെ യഥാര്‍ഥ ക്രെഡിറ്റ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുള്ളതാണ്.
വിഴിഞ്ഞവുമായി ബന്ധപ്പെട്ട ചരിത്രവസ്തുതകളെ വളച്ചൊടിക്കുകയാണ് സര്‍ക്കാരെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.