കൊച്ചി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി
Saturday, May 3, 2025 3:24 AM IST
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണു വിമാനത്താവളത്തിനു ബോംബ് ഭീഷണി ഉണ്ടാകുന്നത്.
ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. ഹിസ്ബുൾ മുജാഹിദീനിന്റെ പേരിൽ ഡിഐജിയുടെ ഔദ്യോഗിക മെയിലിലേക്ക് ഒന്നിനു രാത്രിയാണു ഭീഷണിസന്ദേശം വന്നത്.
തുടർന്ന് വിമാനത്താവളത്തിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ ചില പ്രധാന ഓഫീസുകൾക്കു നേരേ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.