ഫാ. ആന്‍ഡ്രൂസ് പാണംപറമ്പില്‍ വിശ്വാസപരിശീലന കമ്മീഷന് സെക്രട്ടറി
Sunday, May 4, 2025 1:31 AM IST
കാക്കനാട്: സീറോ മലബാർസഭയുടെ വിശ്വാസപരിശീലന കമ്മീഷന്റെ സെക്രട്ടറിയായി ഫാ. ആന്‍ഡ്രൂസ് പാണംപറമ്പില്‍ നിയമിതനായി. ദൈവവിളിക്കായുള്ള കമ്മീഷന് സെക്രട്ടറിയുടെ ചുമതലയും ഫാ. ആന്‍ഡ്രൂസിനാണ്.
ചങ്ങനാശേരി അതിരൂപതയുടെ വിശ്വാസ പരിശീലന വിഭാഗം ഡയറക്ടറായിരുന്നു. റോമിലെ സലേഷ്യന്‍ യൂണിവേഴ്സിറ്റിയില്‍നിന്നു വിശ്വാസ പരിശീലന വിഷയത്തില്‍ ഡോക്ടറേറ്റുണ്ട്. കോതമംഗലം രൂപതാംഗമായ ഫാ. ജോസഫ് കല്ലറക്കലാണ് അസിസ്റ്റന്റ് സെക്രട്ടറി.