ഉ​ഴ​വൂ​ർ: ലോ​ക ​കാ​യി​ക ഭൂ​പ​ട​ത്തി​ൽ ശ്ര​ദ്ധേ​യ​നാ​യ ദ്രോ​ണാ​ചാ​ര്യ പ്ര​ഫ. സ​ണ്ണി തോ​മ​സ് (84) അ​ന്ത​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ സ്വ​വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. സം​സ്‌​കാ​രം ഇ​ന്ന് 12.45ന് ​എ​റ​ണാ​കു​ളം തേ​വ​ക്ക​ലി​ലെ വ​സ​തി​യി​ലു​ള്ള ശു​ശ്രൂ​ഷ​ക​ൾ​ക്കുശേ​ഷം സെ​ന്‍റ് മാ​ർ​ട്ടി​ൻ ഡി ​പോ​റ​സ് പ​ള്ളി​യി​ൽ.

ഇ​ന്നു രാ​വി​ലെ 10ന് ​ഉ​ഴ​വൂ​രി​ലെ വ​സ​തി​യി​ൽ പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ​ക​ൾ​ക്കുശേ​ഷം മൃ​ത​ദേ​ഹം എ​റ​ണാ​കു​ള​ത്തെ വ​സ​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ഉ​ച്ച​യ്ക്ക് 12 മു​ത​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​യ്ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​ണ് സം​സ്‌​കാ​രം.

1941 സെ​പ്റ്റം​ബ​ർ 26ന് കാഞ്ഞിരപ്പള്ളി ​കാ​ള​കെ​ട്ടി അ​ച്ചാ​മ്മ മെ​മ്മോ​റി​യ​ൽ സ്‌​കൂ​ൾ പ്ര​ഥ​മ ഹെ​ഡ്മാ​സ്റ്റ​ർ മേ​ക്കാ​ട്ട് കെ.​കെ തോ​മ​സിന്‍റെയും മ​റി​യ​ക്കു​ട്ടി തോ​മ​സി​ന്‍റെയും മ​ക​നാ​യാ​ണ് ജ​ന​നം.​

കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ൽനി​ന്ന് ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജി​ൽ അ​ധ്യാ​പ​ക​നാ​യി ഔ​ദ്യോ​ഗി​ക സേ​വ​നം ആ​രം​ഭി​ച്ചു.

1964ൽ ​ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​റ്റ പ്ര​ഫ. സ​ണ്ണി തോ​മ​സ്, 1997ൽ ​വൈ​സ് പ്രി​ൻ​സി​പ്പ​ലാ​യി വി​ര​മി​ച്ചു. സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ സ്വ​ർ​ണ​മെ​ഡ​ലു​ക​ള​ട​ക്കം നേ​ടി​യി​ട്ടു​ണ്ട്. അ​ഞ്ച് ത​വ​ണ സം​സ്ഥാ​ന ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​നാ​യി​രു​ന്നു. 1976ൽ ​ദേ​ശീ​യ ചാന്പ്യ നാ​യി.


1993ൽ ​ഷൂ​ട്ടിം​ഗി​ൽ ആ​ദ്യ ദേ​ശീ​യ പ​രി​ശീ​ല​ക​നാ​യ പ്ര​ഫ. സ​ണ്ണി തോ​മ​സ്, 2012 വ​രെ ചു​മ​ത​ല​യി​ൽ തു​ട​ർ​ന്നു. 2002ൽ ​രാഷ്‌ട്രപ​തി​യി​ൽ നി​ന്ന് ദ്രോണാ​ചാ​ര്യ പുരസ്കാരം ഏ​റ്റു​വാ​ങ്ങി. അ​ഭി​ന​വ് ബി​ന്ദ്ര​യ​ട​ക്ക​മു​ള്ള ലോ​ക​താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ത്ത പ​രി​ശീ​ല​ക​നാ​യി ശ്ര​ദ്ധ​നേ​ടി.

സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജ് ബോ​ട്ട​ണി വി​ഭാ​ഗം മേ​ധാ​വി​യാ​യി വി​ര​മി​ച്ച പ്ര​ഫ. ജോ​സ​മ്മ സ​ണ്ണി​യാ​ണ് ഭാ​ര്യ. മ​ക്ക​ളാ​യ മ​നോ​ജ് സ​ണ്ണി​യും സ​നി​ൽ സ​ണ്ണി​യും ഷൂ​ട്ടിം​ഗ് ദേ​ശീ​യ ചാ​മ്പ്യ​ന്മാരും ജി.​വി. രാ​ജ അ​വാ​ർ​ഡ് ജേ​താ​ക്ക​ളു​മാ​ണ്. മ​ക​ൾ ഡോ. ​സോ​ണി​യ തൃ​ശൂ​ർ പു​തു​ക്കാ​ട് പ്ര​ജ്യോ​തി നി​കേ​ത​ൻ കോ​ള​ജി​ൽ വൈ​സ് പ്രി​ൻ​സി​പ്പ​ലാ​ണ്.

മ​രു​മ​ക്ക​ൾ: ഡോ. ​ബീ​ന (സെ​ന്‍റ് തേ​രേ​സാ​സ് കോ​ള​ജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി), മ​ഞ്ജു (ഇ​ൻ​ഫോ പാ​ർ​ക്ക് എ​റ​ണാ​കു​ളം), ദീ​പ​ക് ജോ​ർ​ജ് (അ​സി. ജ​ന​റ​ൽ മാ​നേ​ജ​ർ, കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക്, ചെ​ന്നൈ).