ലഹരി: സ്കൂൾ പരിസരം നിരീക്ഷിക്കാൻ പോലീസുകാരെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി
Thursday, May 1, 2025 2:51 AM IST
തിരുവനന്തപുരം: ലഹരിയുമായി ബന്ധപ്പെട്ടു സ്കൂൾ പരിസരം നിരീക്ഷിക്കാൻ പോലീസുകാരനെ നിയോഗിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
സ്കൂൾ പ്രവൃത്തി സമയത്തിന് ഒരു മണിക്കൂർ മുൻപും സ്കൂൾ പ്രവൃത്തി സമയം കഴിഞ്ഞും സ്കൂൾ പരിസരം നിരീക്ഷിക്കാനാണ് പോലീസുകാരനെ നിയോഗിക്കുക.
കേരളമാകെ ലഹരി വിരുദ്ധ ബോധവത്കരണ നടപടികൾ ശക്തമാക്കും. എല്ലാ വകുപ്പുകളുടെയും ഏകോപിതമായ ശ്രമം ഉറപ്പു വരുത്തും. തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരെ കൗണ്സിലർമാരാക്കാനും രക്ഷിതാക്കൾക്കു ബോധവത്കരണം നൽകാനും മുന്നൊരുക്കം നടത്തിയിട്ടുണ്ട്.
കുട്ടികളുടെ സ്വഭാവ വ്യതിയാനം മനസിലാക്കി രക്ഷിതാക്കളും അധ്യാപകരും പരസ്പരം ആശയ വിനിമയം നടത്തണം. ലഹരി വിതരണക്കാരേയും മൊത്തക്കച്ചവടക്കാരേയും കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.