ഫൈൻ ആർട്സ് കോളജുകൾക്ക് പരിഷ്കരണം വേണമെന്നു ശിവജി പണിക്കർ കമ്മീഷൻ ശിപാർശ
Thursday, May 1, 2025 2:51 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഫൈൻ ആർട്സ് കോളജുകളിലെ പഠനരീതിയിൽ അടിമുടി പരിഷ്ക്കാരങ്ങൾ വേണമെന്നു പ്രഫ. ശിവജി പണിക്കർ കമ്മീഷൻ ശിപാർശ.
കഴിഞ്ഞദിവസമാണ് കമ്മീഷൻ സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചത്. ഫൈൻ ആർട്സ് കോളജുകളിൽ പുതിയ പഠനരീതികൾ കൊണ്ടുവരികയും പഴയവയിൽ മാറ്റങ്ങൾ വരുത്തണമെന്നുമാണ് പ്രധാന നിർദേശങ്ങളിൽ ഒന്ന്. പ്രവേശനരീതിയിലും മൂല്യനിർണയത്തിലും ഭരണ സംവിധാനത്തിലും മാറ്റം ഉണ്ടാവണം. ഒപ്പം സെമസ്റ്റർ രീതിവേണമെന്നും കമ്മീഷൻ ശിപാർശ ചെയ്യുന്നു.