കുടുംബം ഇരുന്നത് പ്രധാനമന്ത്രിയുടെ സുരക്ഷ ചർച്ച ചെയ്ത മീറ്റിംഗിൽ അല്ലെന്ന് മുഖ്യമന്ത്രി
Thursday, May 1, 2025 1:42 AM IST
തിരുവനന്തപുരം: മകളും കൊച്ചുമകനും അടക്കമുള്ള കുടുംബം ഇരുന്നത് വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗിന് എത്തുന്ന പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച മീറ്റിംഗിന് അല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഔദ്യോഗിക കാര്യങ്ങളൊന്നും ചർച്ച ചെയ്ത യോഗത്തിൽ അല്ല കുടുംബം ഇരുന്നത്. തന്റെ ഔദ്യോഗിക വാഹനത്തിൽ കൊച്ചുമകൻ മാത്രമാണുണ്ടായിരുന്നത്. കുട്ടിയെ മുൻപും കൊണ്ടുപോകുന്നതു നിങ്ങൾ കണ്ടിട്ടില്ലേ?
വിഴിഞ്ഞം തുറമുഖത്തെ കാര്യങ്ങൾ കാണുന്നതിനാണ് യാത്രയിൽ കുടുംബത്തെ ഒപ്പം കൂട്ടിയത്. മത്സ്യത്തൊഴിലാളി പെണ്‍കുട്ടികൾ ക്രെയിൻ ഉപയോഗിച്ചു കണ്ടെയ്നറുകളും കപ്പലിന്റെ ചലനങ്ങളും നിയന്ത്രിക്കുന്നത് കാണാനായി. കുട്ടികൾ പുരോഗമിച്ചതിന്റെ തെളിവാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.