ബ്രദർ വിനോദ് മങ്ങാട്ടിൽ കപ്പൂച്ചിൻ പാവനാത്മ പ്രോവിൻസ് പ്രൊവിൻഷ്യൽ
Wednesday, April 30, 2025 2:39 AM IST
കണ്ണൂർ: കപ്പൂച്ചിൻ സഭയുടെ കണ്ണൂർ ആസ്ഥാനമായുള്ള പാവനാത്മ പ്രോവിൻസിന്റെ പ്രൊവിൻഷ്യലായി ബ്രദർ വിനോദ് മങ്ങാട്ടിൽ തെരഞ്ഞെടുക്കപ്പെട്ടു.
ഇരിട്ടി പട്ടാരം വിമലഗിരി ധ്യാനമന്ദിരത്തിൽ 28 മുതൽ മേയ് രണ്ടുവരെ നടക്കുന്ന അഞ്ചാമത് ഓർഡിനറി ചാപ്റ്ററിൽ ബ്രദർ മാത്യു മഠത്തിക്കുന്നേൽ വികാർ പ്രൊവിൻഷ്യലായും ബ്രദർ ജോജി പെരുംപെട്ടിക്കുന്നേൽ, ബ്രദർ ലിജോ തടത്തിൽ, ബ്രദർ ജോൺസൺ അരശേരിൽ എന്നിവർ കൗൺസിലർമാരായും തെരഞ്ഞെടുത്തു.