ഫാ. പോൾ പുതുവ വിസി സുപ്പീരിയർ ജനറൽ
Thursday, May 1, 2025 2:51 AM IST
കൊച്ചി: വിൻസെൻഷ്യൻ സഭയുടെ പുതിയ സുപ്പീരിയർ ജനറലായി ഫാ. പോൾ പുതുവ വിസി തെരഞ്ഞെടുക്കപ്പെട്ടു. വിൻസെൻഷ്യൻ ജനറലേറ്റിൽ നടന്ന 31-ാമത് ജനറൽ സിനാക്സിസിലാണ് തെരഞ്ഞെടുപ്പു നടന്നത്.
എറണാകുളം-അങ്കമാലി അതിരൂപതയിൽപെട്ട കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് ഇടവകാംഗമായ ഫാ. പോൾ, പരേതനായ തോമസ്-അച്ചാമ്മ ദമ്പതികളുടെ മകനാണ്.
ഫാ. മാത്യു പോത്താലിൽ-അസിസ്റ്റന്റ് സുപ്പീരിയർ ജനറൽ, ഫാ. ജോസഫ് കൈപ്പടക്കുന്നേൽ-പോപ്പുലർ മിഷൻ, റിട്രീറ്റ്സ്, ഫാ. ഷിന്റോ മംഗലത്ത്-മീഡിയ, എഡ്യൂക്കേഷൻ, ഫാ. സ്കറിയ കൈതക്കളം-ഫിനാൻസ് എന്നിവർ ഭരണസമിതി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.