നിയമപരമല്ലാത്ത ലഹരി ആര് ഉപയോഗിച്ചാലും തെറ്റ്: അജു വര്‍ഗീസ്
Thursday, May 1, 2025 2:51 AM IST
കൊച്ചി: ലഹരി ഉപയോഗം വര്‍ധിക്കുന്നതിനെക്കുറിച്ച് പഠനം നടത്തണമെന്ന് നടന് അജു വര്‍ഗീസ്. നിയമപരമല്ലാത്ത ലഹരി ഉപയോഗത്തിന് താന്‍ എതിരാണ്. ഇടപെടേണ്ടത് അധികാരസ്ഥാനത്തുള്ളവരാണ്. ലഹരി ആര് ഉപയോഗിച്ചാലും തെറ്റാണ്.
കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട സംവിധായകരെ താരങ്ങള്‍ പിന്തുണച്ചതിനെക്കുറിച്ച് തനിക്കറിയില്ല. കുട്ടികളിലെ ലഹരി ഇല്ലാതാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും അജു വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു.