വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ചടങ്ങ്; രാജീവ് ചന്ദ്രശേഖറിന്റെ പേരില്ലെന്ന് മുഖ്യമന്ത്രി
Thursday, May 1, 2025 2:52 AM IST
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ചടങ്ങിലേക്കു കേരളം നൽകിയ പട്ടികയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ പേര് ഇല്ലായിരുന്നെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു സംസ്ഥാനത്തിനു തിരിച്ചു നൽകിയ പട്ടികയിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പേരുണ്ടായിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ്കൂടി അംഗീകരിച്ച പട്ടികയാണ് ഇത്തരം പരിപാടികൾക്ക് ഉപയോഗിക്കുന്നത്.
സംസ്ഥാനം പ്രധാനമന്ത്രിയുടെ ഓഫീസിനു നൽകിയ പട്ടികയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പേരുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു വന്ന പട്ടികയിലും വി.ഡി.സതീശന്റെ പേരുണ്ട്. ഇതിനു ശേഷമാണ് എല്ലാവരെയും ക്ഷണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.