കേസുകൾ തീർപ്പാക്കാൻ "സമയം' പദ്ധതി
Thursday, May 1, 2025 1:42 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സിവിൽ കേസുകൾ വേഗത്തിൽ തീർപ്പാക്കി നിയമ നിർവഹണം നടപ്പാക്കാൻ ’സമയം’ പദ്ധതിയുമായി കേരള സംസ്ഥാന ലീഗൽ സർവീസ് അഥോറിറ്റി (കെൽസ). ഇതിന്റെ ഭാഗമായുള്ള പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച തൈക്കാട് പോലീസ് ട്രെയിനിംഗ് കോളജിൽ ഹൈക്കോടതി ജഡ്ജി ഡോ.കൗസർ ഇടപ്പഗത്ത് നിർവഹിക്കും.
പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന കേസുകൾ എസ്എച്ച്ഒമാർ ജില്ലാ, താലൂക്ക് ലീഗൽ സർവീസ് അഥോറിറ്റിക്കു കൈമാറണം. അഭിഭാഷകർ കക്ഷികളുമായി ചർച്ച നടത്തി ഇരുകൂട്ടർക്കും സ്വീകാര്യമായ കരാറിൽ ഏർപ്പെടും. ഇത് അടിസ്ഥാനമാക്കി ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി നിശ്ചയിക്കുന്ന ജഡ്ജിയുടെ സാന്നിധ്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കും.