10 ബസുകളിൽനിന്ന് 13 ലക്ഷം ഈടാക്കി
Thursday, May 1, 2025 1:42 AM IST
തൃശൂർ: പാലിയേക്കര ടോൾ ബൂത്തിനു സമീപം ആർടിഒ എൻഫോഴ്സ്മെന്റ് ടീം നടത്തിയ വാഹനപരിശോധനയിൽ സംസ്ഥാനനികുതി അടയ്ക്കാത്ത ഇതരസംസ്ഥാന ബസുകൾ പിടികൂടി.
10 ടൂറിസ്റ്റ് ബസുകളിൽനിന്ന് നികുതി ഇനത്തിലും പിഴയിനത്തിലുമായി 13 ലക്ഷം രൂപ ഈടാക്കി. കളർലൈറ്റുകൾ ഘടിപ്പിച്ചുവന്ന കോണ്ട്രാക്ട് കാര്യേജ് വാഹനങ്ങളും പിടിയിലായി.