നാലാമനെ ചോദ്യം ചെയ്യാന്‍ എക്സൈസ്; സമീര്‍ താഹിറിന് നോട്ടീസ്
Thursday, May 1, 2025 2:51 AM IST
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായ കേസില്‍ നാലാമനെ ചോദ്യം ചെയ്യാന്‍ എക്സൈസ്.
പിടിയിലായ സംവിധായകര്‍ക്കൊപ്പം ഉണ്ടായിരുന്ന ഇവരുടെ സുഹൃത്ത് ഷാലി മുഹമ്മദിന്റെ സുഹൃത്താണ് കഞ്ചാവ് എത്തിച്ചുനല്‍കിയതെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു.