ഇന്‍വെന്റര്‍ പാര്‍ക്ക് നിര്‍മാണം തുടങ്ങി
Thursday, May 1, 2025 1:42 AM IST
കൊച്ചി: വിദ്യാര്‍ഥികളുടെ ശാസ്ത്രമേഖലയിലെ അഭിരുചികള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഭാവിശാസ്ത്രജ്ഞരെ സ്കൂളില്‍നിന്നു വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവുമായി വര്‍ക്കല പാരഡൈസ് പബ്ലിക് സ്കൂളില്‍ ഇന്‍വെന്റര്‍ പാര്‍ക്ക് നിര്‍മാണം തുടങ്ങി.
പാഠപുസ്തകങ്ങളില്‍നിന്നു ലഭിക്കുന്ന ശാസ്ത്ര അറിവുകളില്‍ റിയല്‍ എക്സ്പെരിമെന്റുകള്‍ നടത്തുന്നതിന് സ്കൂള്‍ കാന്പസില്ത്തന്നെ സംവിധാനമൊരുക്കുന്നതിനുള്ള നടപടികള്‍ക്കാണ് തുടക്കമിടുന്നതെന്ന് സ്കൂള്‍ മാനേജ്മെന്റ് അറിയിച്ചു.