എച്ച്. വെങ്കിടേഷ് ക്രമസമാധാന ചുമതലയുള്ള എഡിജിപി
Thursday, May 1, 2025 2:52 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി എച്ച്. വെങ്കിടേഷിനെ നിയമിച്ചു.
ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരുന്ന മനോജ് ഏബ്രഹാമിന് ഡിജിപി പദവിയിലേക്കു സ്ഥാനക്കയറ്റം നൽകി ഫയർ ഫോഴ്സ് മേധാവിയാക്കിയതിനെ തുടർന്നാണ് നിയമനം.
സംസ്ഥാന പോലീസ് മേധാവിക്കു താഴെ സംസ്ഥാനം മുഴുവൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി തസ്തികയാണിത്. വെങ്കിടേഷ് ഇന്നു ചുമതലയേൽക്കും.
നിലവിൽ ക്രൈംബ്രാഞ്ച് മേധാവിയായിരുന്നു എച്ച്. വെങ്കിടേഷ്. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തേക്ക് പോലീസ് ആസ്ഥാനത്തെ എഡിജിപി എസ്. ശ്രീജിത്തിന് അധിക ചുമതല നൽകി നിയമിക്കുന്നതും പരിഗണിക്കുന്നു.