അക്കാമ്മ ചെറിയാൻ സാംസ്കാരിക സമുച്ചയത്തിന് ഇടുക്കിയിൽ ഭൂമി
Thursday, May 1, 2025 2:51 AM IST
തിരുവനന്തപുരം: അക്കാമ്മ ചെറിയാന്റെ പേരിൽ സാംസ്കാരിക സമുച്ചയം നിർമിക്കാൻ ഇടുക്കി ആർച്ച് ഡാമിനോട് ചേർന്ന് നാല് ഏക്കർ ഭൂമി അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തിയാണ് ഭൂമി സാംസ്കാരിക വകുപ്പിന് കൈമാറുക. പീരുമേട് വില്ലേജിൽ 4.31 ഏക്കർ നേരത്തെ സാംസ്കാരിക വകുപ്പിന് നൽകിയെങ്കിലും സ്ഥലം അനുയോജ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് പുതിയ സ്ഥലം അനുവദിച്ചത്.