കേരള കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന സമ്മേളനം കോട്ടയത്ത്
Sunday, May 4, 2025 1:30 AM IST
കോട്ടയം: കേരള കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന സമ്മേളനം ഒന്‍പത്, പത്ത് തീയതികളില്‍ തിരുനക്കര മൈതാനത്ത് നടക്കും. ഒമ്പതിനു രാവിലെ 11നു ചെയര്മാന് വാക്കനാട് രാധാകൃഷ്ണന് പതാക ഉയര്‍ത്തും. രണ്ടിനു പ്രതിനിധി സമ്മേളനം അനൂപ് ജേക്കബ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
നാലിനു കാര്‍ഷിക പ്രതിസന്ധികള്‍ എന്ന സെമിനാറില്‍ എം.സി. സെബാസ്റ്റ്യന്‍ വിഷയാവതരണം നടത്തും. 10നു മൂന്നിന് നെഹ്റു സ്റ്റേഡിയത്തില്‍നിന്നു തിരുനക്കരയിലേക്ക് പ്രകടനം.
4.30ന് സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പ്രസംഗിക്കും.