ദീപിക യംഗ് മാസ്റ്റർ അവാർഡ് പ്രഖ്യാപിച്ചു
Saturday, May 3, 2025 3:46 AM IST
തൃശൂർ: എസ്എസ്എൽസി, പ്ലസ്ടു വിദ്യാർഥികൾക്കായി ദീപിക സംഘടിപ്പിച്ച യംഗ് മാസ്റ്റർ അവാർഡ് പരീക്ഷാവിജയികളെ പ്രഖ്യാപിച്ചു.
കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ ഇമ്മാനുവേൽ ഫ്രാൻസിസ് (എസ്എസ്എൽസി-സ്റ്റേറ്റ്), മുട്ടം ഷന്താൾജ്യോതി പബ്ലിക് സ്കൂളിലെ ആവണി രഞ്ജിത്ത് (പത്താംക്ലാസ്-സിബിഎസ്ഇ), മാന്നാനം കെഇ സ്കൂളിലെ എഡ്വിൻ ലിജോ (പ്ലസ് ടു-സ്റ്റേറ്റ്), തിരുവനന്തപുരം ചിൻമയ സ്കൂളിലെ ശ്രേയ മഹേജ് (പ്ലസ് ടു-സിബിഎസ്ഇ) എന്നിവർക്കാണ് ഈ വർഷത്തെ യംഗ് മാസ്റ്റർ അവാർഡ്. 20,000 രൂപയും യംഗ് മാസ്റ്റർ മെമന്റോയുമാണു പുരസ്കാരം.
രണ്ടാംസ്ഥാനക്കാർ ഉപ്പുതോട് സെന്റ് ജോസഫ് സ്കൂളിലെ സച്ചു പ്രദീപ്, കരുവാരക്കുണ്ട് ലിറ്റിൽ ഫ്ലവർ സ്കൂളിലെ സെലസ്റ്റ ആൻ മാത്യൂസ്, തിരൂർ സെന്റ് തോമസ് സ്കൂളിലെ അൻവിൻ ആൻഡ്രൂസ്, ചന്പക്കര ഫാ. തോമസ് പോരൂക്കര സെൻട്രൽ സ്കൂളിലെ എസ്. ശിവാനി എന്നിവരാണ്. 15,000 രൂപയും മെമന്റോയുമാണ് സമ്മാനം.
സ്റ്റേറ്റ്, സിബിഎസ്ഇ സിലബസുകളിലെ ഒരോ വിഭാഗത്തിൽനിന്നും പത്തു പേരേവീതം പ്രോത്സാഹന സമ്മാനങ്ങൾക്കായി തെരഞ്ഞെടുത്തു. ആയിരം രൂപയും മെമന്റോയുമാണു പ്രോത്സാഹന സമ്മാനം.
കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചതിനുള്ള പുരസ്കാരം ചാലക്കുടി കാർമൽ എച്ച്എസ്എസിനും കണ്ണൂർ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസിനും നെല്ലിമൂട് സെന്റ് ക്രിസോസ്റ്റം ജിഎച്ച്എസഎസിനും സമ്മാനിക്കും.
എൻട്രൻസ് കോച്ചിംഗ് രംഗത്തു പ്രശസ്തരായ സഫയർ ഫ്യൂച്ചർ അക്കാദമിയാണ് പ്രോഗ്രാം സ്പോണ്സർ ചെയ്തത്. സമ്മാനം ലഭിച്ച എല്ലാ കുട്ടികൾക്കും ഐഎസ്ആർഒ സന്ദർശനത്തിന് അവസരം നൽകും. കൂടുതൽ വിവരങ്ങൾക്ക് www.deepika.com സന്ദർശിക്കുക.