ആശാ വർക്കർമാരുടെ സമരയാത്ര അഞ്ച് മുതൽ
Saturday, May 3, 2025 3:25 AM IST
തിരുവനന്തപുരം: ആശാ വർക്കർമാരുടെ രാപകൽ സമരയാത്രയുടെ വാഹനം സെക്രട്ടേറിയറ്റ് പടിക്കലെ സമര വേദിയിൽ ഫ്ലാഗ് ഓഫ് ചെയ്തു.
പ്രമുഖ ഗാന്ധിയൻ ഡോ. എം.പി. മത്തായിയിൽനിന്ന് സമരയാത്രയുടെ ക്യാപ്റ്റൻ, ആശാ ഹെൽത്ത് വർക്കേഴ്സ് അസോ.സംസ്ഥാന ജനറൽ സെക്രട്ടറി എം. എ. ബിന്ദു പതാക ഏറ്റുവാങ്ങി. അഞ്ചിന് കാസർഗോട്ടുനിന്ന് സമര യാത്ര ആരംഭിക്കും. ജൂൺ 17ന് തിരിച്ചെത്തും.