അദാനി പാർട്ണറെന്ന് മന്ത്രി വാസവൻ, കമ്യൂണിസ്റ്റ് മന്ത്രിയുടെ നിലപാട് സ്വാഗതാർഹമെന്ന് മോദി
Saturday, May 3, 2025 3:24 AM IST
തിരുവനന്തപുരം: അദാനി പാർട്ണറാണെന്ന തുറമുഖ മന്ത്രി വി.എൻ. വാസവന്റെ വാക്കുകളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിൽ സ്വാഗതം ആശംസിച്ചപ്പോഴാണു മന്ത്രി അദാനിയെ പരാമർശിച്ചത്.
പിന്നീട് ഉദ്ഘാടനപ്രസംഗത്തിൽ പ്രധാനമന്ത്രി മന്ത്രിയുടെ പാർട്ണർ പ്രയോഗത്തെ പരിഹാസരൂപേണ സ്വാഗതം ചെയ്തു.
സ്വകാര്യ നിക്ഷേപത്തെ കമ്യൂണിസ്റ്റ് മന്ത്രി സ്വാഗതം ചെയ്യുന്നതും അദാനിയെ പാർട്ണർ എന്ന് വിളിച്ചതും നല്ല കാര്യമെന്നായിരുന്നു മോദിയുടെ വാക്കുകൾ.