കോഴിക്കോട് മെഡി. കോളജിൽ തീപിടിത്തം; അഞ്ചു മരണം?
Saturday, May 3, 2025 3:46 AM IST
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തോടു ചേർന്ന് യുപിഎസ് റൂമിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് ശ്വാസം കിട്ടാതെ അഞ്ചു പേർ മരിച്ചതായി വിവരം.
അപകടശേഷം നാലു മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്. മൂന്നു പേർ മരിച്ചതായാണു വിവരമെന്ന് ടി. സിദ്ദിഖ് എംഎൽഎ അറിയിച്ചു. അഞ്ചു മരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിന് ഷോർട്ട് സർക്യൂട്ടുമായി ബന്ധമില്ലെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പറഞ്ഞു.
പുക ഉയര്‍ന്നതിനെത്തുടര്‍ന്നു രോഗികളെ സമീപത്തെ ആശുപത്രികളിലേക്കും മെഡിക്കൽ കോളജില്‍ത്തന്നെ പ്രത്യേകം സജ്ജീകരിച്ചിടത്തേക്കും മാറ്റിയിരുന്നു. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങൾ ഉൾപ്പെടെ പുറത്തേക്കു മാറ്റി.
ഒന്നര മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിലാണു പുക നിയന്ത്രണവിധേയമാക്കിയത്. എസിയില്‍നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണു വലിയ രീതിയില്‍ പുക ഉയരുന്നതിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം.
ഇരുനൂറോളം രോഗികളെയാണു വിവിധ ഇടങ്ങളിലേക്കായി മാറ്റിയത്. അത്യാഹിത വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയിരുന്ന രോഗികളെ മറ്റ് ആശുപത്രിയിലേക്കും മറ്റുള്ളവരെ താഴെയുള്ള നിലകളിലേക്കുമാണു മാറ്റിയത്. മൂന്നു നിലകളില്‍നിന്നു രോഗികളെ പൂര്‍ണമായും ഒഴിപ്പിച്ചു.