മുരിങ്ങൂർ ഡിവൈനിൽ ദുനാമിസ് പവർ റിട്രീറ്റ്
Saturday, May 3, 2025 3:24 AM IST
തൃശൂർ: ടീം ഷെക്കെയ്നയുടെ ആഭിമുഖ്യത്തിൽ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ’ഡുനാമിസ് പവർ റിട്രീറ്റ്’ എന്നപേരിൽ താമസിച്ചുള്ള ധ്യാനം 11 മുതൽ നടക്കും. സന്തോഷ് കരുമത്ര നേതൃത്വം നൽകും.
ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തും പ്രശസ്ത ധ്യാനഗുരുക്കന്മാരും അല്മായവചനപ്രഘോഷകരും ധ്യാനശുശ്രൂഷകൾ നയിക്കും.
11നു വൈകുന്നേരം നാലിന് ആരംഭിക്കുന്ന ധ്യാനം 15നു രാത്രി ഒന്പതിനു സമാപിക്കും. ധ്യാനത്തിൽ പങ്കെടുക്കാൻ മുൻകൂർ രജിസ്റ്റർ ചെയ്യണം. ഫോണ്: 9847430445, 974580018,