ബസ് ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു
Saturday, May 3, 2025 3:24 AM IST
കണ്ണൂർ: എളയാവൂർ പഞ്ചായത്ത് ഓഫീസിന് സമീപം ബൈക്കിൽ ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.
ബ്രണ്ണൻ കോളജിലെ ഒന്നാം വർഷ ബുരുദ വിദ്യാർഥിയായ ഇടുക്കി ഉടുന്പൻ ചോലയിലെ ശാന്തരുവി സ്വദേശി ശങ്കർ മനോജാണ്(19) മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം.
കണ്ണൂരിൽനിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന നിവേദ്യം ബസ് ശങ്കറും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെയാണ് ശങ്കർ മരിച്ചു.
സുഹൃത്ത് എസ്എൻ കോളജ് വിദ്യാർഥിയായ പാലക്കാട് സ്വദേശി മനീഷ് കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലാണ്. മുണ്ടയാട് സ്പോർട്സ് ഹോസ്റ്റലിൽ ഫെൻസിംഗ് പരിശീലനം കഴിഞ്ഞ ശേഷം കണ്ണൂരിലേക്ക് സാധനം വാങ്ങാനായി പോകുന്നതിനിടെയാണ് അപകടം.
മുണ്ടയാട് സ്പോർട്സ് ഹോസ്റ്റലിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം ഇടുക്കിയിലേക്ക് കൊണ്ടുപോയി. ശാന്തരുവിയിലെ തയ്യിൽ മനോജിന്റെയും സുജയുടെയും മകനാണ്. സഹോദരി: ഗൗരി.