വടക്കുംനാഥ ദേവസ്വം ബോര്‍ഡ് മാനേജരുടെ സ്ഥലംമാറ്റം: ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി
Saturday, May 3, 2025 3:24 AM IST
കൊച്ചി: തൃശൂര്‍ വടക്കുംനാഥ ദേവസ്വം ബോര്‍ഡ് മാനേജര്‍ സരിതയെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി.
സര്‍വീസ് വിഷയത്തില്‍ ഒരു മൂന്നാം കക്ഷി നല്കുന്ന ഹര്‍ജി നിലനില്‍ക്കില്ലെന്ന് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ്, ജസ്റ്റീസ് പി. കൃഷ്ണകുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
സരിതയുടെ സ്ഥലംമാറ്റം തൃശൂര്‍ പൂരം നടത്തിപ്പിനെ ബാധിക്കുമെന്നാണ് വടക്കുംനാഥ ഭക്തനായ കെ.ബി. സുമോദ് നല്കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ വാദിച്ചിരുന്നത്. എന്നാല്‍ ഹര്ജിക്കാരന് ഇത് ഉന്നയിക്കാനുള്ള അവകാശമെന്തെന്ന് കോടതി ചോദിച്ചു.
കേസില്‍ സ്ഥലംമാറ്റം കിട്ടിയ ആള് കക്ഷിയല്ലെന്നും ചൂണ്ടിക്കാട്ടി. വടക്കുംനാഥ ക്ഷേത്രോപദേശക സമിതിയില്‍ അഴിമതി അന്വേഷണം നേരിടുന്നവരെ ഉള്‍പ്പെടുത്തിയെന്നും ഹര്‍ജിയില്‍ ആരോപണം ഉന്നയിച്ചിരുന്നു.