പാ​​​ലാ: ഗു​​​രു​​​ത​​​ര മ​​​സ്തി​​​ഷ്‌​​​ക രോ​​​ഗം ബാ​​​ധി​​​ച്ച ആ​​​റു വ​​​യ​​​സു​​​ള്ള കു​​​ട്ടി മാ​​​ര്‍ സ്ലീ​​​വാ മെ​​​ഡി​​​സി​​​റ്റി​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ ആ​​​ധു​​​നി​​​ക ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ സു​​​ഖം പ്രാ​​​പി​​​ച്ചു.

കോ​​​ട്ട​​​യം സ്വ​​​ദേ​​​ശി​​​യാ​​​യ കു​​​ട്ടി​​​യാ​​​ണ് ത​​​ല​​​ച്ചോ​​​റിനെ‍ ബാ​​​ധി​​​ക്കു​​​ന്ന അ​​​പൂ​​​ര്‍വ മു​​​ഴ​​​യാ​​​യ ക്വാ​​​ഡ്രി​​​ജെ​​​മി​​​ന​​​ല്‍ അ​​​ര​​​ക്‌​​​നോ​​​യി​​​ഡ് സി​​​സ്റ്റ് മൂ​​​ലം ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​യി​​​രു​​​ന്ന​​​ത്. രോ​​​ഗം മൂ​​​ലം ത​​​ല​​​ച്ചോ​​​റി​​​ല്‍ വെ​​​ള്ളം കെ​​​ട്ടു​​​ക​​​യും തു​​​ട​​​ര്‍ച്ച​​​യാ​​​യി അ​​​പ​​​സ്മാ​​​രം വ​​​ന്ന് അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ല്‍ ആ​​​കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഇ​​​തേ തു​​​ട​​​ര്‍ന്നാ​​​ണ് മാ​​​ര്‍ സ്ലീ​​​വാ മെ​​​ഡി​​​സി​​​റ്റി​​​യി​​​ല്‍ ചി​​​കി​​​ത്സ തേ​​​ടി​​​യ​​​ത്.

ന്യൂ​​​റോ സ​​​ര്‍ജ​​​റി ആ​​​ന്‍ഡ് സ്‌​​​പൈ​​​ന്‍ സ​​​ര്‍ജ​​​റി വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യും സീ​​​നി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റു​​​മാ​​​യ ഡോ.​​​ സ​​​രീ​​​ഷ് കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഡി​​​റൂ​​​ഫിം​​​ഗ് എ​​​ക്‌​​​സി​​​ഷ​​​ന്‍ ആ​​​ന്‍ഡ് വി.​​​പി. ഷ​​​ണ്‍ഡിം​​​ഗ് എ​​​ന്ന ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി​​​യാ​​​ണ് കു​​​ട്ടി​​​യെ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ച്ചെ​​​ത്തി​​​ച്ച​​​ത്.


ഡോ.​​​ സ​​​രീ​​​ഷ് കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള വി​​​ദ​​​ഗ്ധ സം​​​ഘം മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍ നീ​​​ണ്ട സൂ​​​ക്ഷ്മ ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് കു​​​ട്ടി​​​യു​​​ടെ രോ​​​ഗം ഭേ​​​ദ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. അ​​​ന​​​സ്‌​​​തേ​​​ഷ്യോ​​​ള​​​ജി വി​​​ഭാ​​​ഗം ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് ഡോ.​​​ബേ​​​സി​​​ല്‍ പോ​​​ള്‍ മ​​​ന​​​യാ​​​ലി​​​ല്‍ പീ​​​ഡി​​​യാ​​​ട്രി​​​ക് ക്രി​​​ട്ടി​​​ക്ക​​​ല്‍ കെ​​​യ​​​ര്‍ വി​​​ഭാ​​​ഗം ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് ഡോ.​​​ ജോ​​​സ് കു​​​ര്യ​​​ന്‍ ജേ​​​ക്ക​​​ബ്, അ​​​സോ.​​​ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് ഡോ.​​​ സ​​​ഫ​​​ലി​​​യ നാ​​​സ​​​ര്‍ എ​​​ന്നി​​​വ​​​രും ചി​​​കി​​​ത്സ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി. സു​​​ഖം പ്രാ​​​പി​​​ച്ച കു​​​ട്ടി വീ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി.