മിലിട്ടറി നഴ്സിംഗ് സർവീസ് മേധാവിയായി മേജർ ജനറൽ പി.വി. ലിസമ്മ ചുമതലയേറ്റു
Saturday, May 3, 2025 3:24 AM IST
തിരുവനന്തപുരം: കൊല്ലം സ്വദേശിനിയായ മേജർ ജനറൽ പി.വി. ലിസമ്മ ന്യൂഡൽഹിയിലെ മിലിട്ടറി നഴ്സിംഗ് സർവീസ് (എംഎൻഎസ്) അഡീഷണൽ ഡയറക്ടർ ജനറലായി ചുമതലയേറ്റു. നിലവിൽ ഡൽഹിയിലെ ആർമി ഹോസ്പിറ്റലിൽ (റിസർച്ച് & റഫറൽ) പ്രിൻസിപ്പൽ മേട്രന്റെ ചുമതലയിൽ പ്രവർത്തിച്ചുവരികയായിരുന്നു.
നാലു പതിറ്റാണ്ടത്തെ സേവനത്തിനു ശേഷം വിരമിച്ച മേജർ ജനറൽ പി.ഡി. ഷീനയുടെ പിൻഗാമിയായിട്ടാണ് അവർ നിയമിതയായത്. മേജർ ജനറൽ പി.വി. ലിസമ്മ ജലന്ധറിലെ മിലിട്ടറി ആശുപത്രിയിലെ സ്കൂൾ ഓഫ് നഴ്സിംഗിലെ പൂർവവിദ്യാർഥിയാണ്.
1986ൽ എംഎൻഎസിൽ കമ്മീഷൻ ചെയ്ത ശേഷം, ജനറൽ ഓഫീസർ ആർട്സ് & ലോയിൽ ബിരുദവും ആശുപത്രി അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടി.
നഴ്സിംഗ് ജീവിതത്തോടൊപ്പം, പ്രിൻസിപ്പൽ കോളജ് ഓഫ് നഴ്സിംഗ്, കമാൻഡ് ഹോസ്പിറ്റൽ എയർഫോഴ്സ്, (ബംഗളൂരു); പ്രിൻസിപ്പൽ മേട്രണ്‍, കമാൻഡ് ഹോസ്പിറ്റൽ (ഈസ്റ്റേണ്‍ കമാൻഡ്); ബ്രിഗേഡിയർ എംഎൻഎസ് ആസ്ഥാനം (ഈസ്റ്റേണ്‍ കമാൻഡ്), പ്രതിരോധ മന്ത്രാലയത്തിന്റെ ഇന്റഗ്രേറ്റഡ് ആസ്ഥാനമായ ബ്രിഗേഡിയർ എംഎൻഎസ് (അഡ്മിൻ) തുടങ്ങിയ വിവിധ അഡ്മിനിസ്ട്രേഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നതിൽ അവർ മികവ് പുലർത്തിയിട്ടുണ്ട്.