സിപാസ്: എംജിക്കെതിരായ ഹര്‍ജി സുപ്രീംകോടതി തീര്‍പ്പാക്കി
Saturday, May 3, 2025 3:25 AM IST
കോട്ടയം: സ്വാശ്രയ സ്ഥാപനങ്ങളിലെ ജീവനക്കാരെ സര്‍ക്കാര്‍ നിയന്ത്രിത സൊസൈറ്റിയായ സിപാസിനു കീഴില്‍ പുനര്വിന്യസിച്ചതുമായി ബന്ധപ്പെട്ട് എംജി സര്‍വകലാശാലയ്ക്കെതിരായി ഫയല്‍ ചെയ്ത കോടതിയലക്ഷ്യ കേസിലെ നടപടികള്‍ സുപ്രീംകോടതി അവസാനിപ്പിച്ചു.
2022 മേയ് 11ലെ സുപ്രീംകോടതിയുടെ നിര്‍ദേശമനുസരിച്ച് ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ സര്‍വകലാശാല നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ കോടതിയലക്ഷ്യം നിലനില്‍ക്കുന്നില്ലെന്നും ജസ്റ്റീസ് എം.എം. സുന്ദരേശ്, ജസ്റ്റീസ് അരവിന്ദ്കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക ബെഞ്ച് നിരീക്ഷിച്ചു.