ജില്ലാ ആസ്ഥാനങ്ങളിൽ ഉമ്മൻ ചാണ്ടിക്ക് അഭിവാദ്യമർപ്പിച്ച് കോണ്‍ഗ്രസ്
Saturday, May 3, 2025 3:24 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് നടന്ന അതേസമയത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കാൻ കഠിനാധ്വാനം ചെയ്ത മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചിത്രം വച്ച് അഭിവാദ്യമർപ്പിച്ച് പ്രകടനം നടത്തി.
തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന സ്മൃതിസംഗമം കെപിസിസി ജനറൽ സെക്രട്ടറി എം. ലിജു ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് ജില്ലാ ആസ്ഥാനത്തു നടന്ന പരിപാടിക്കു പുറമേ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും പരിപാടി സംഘടിപ്പിച്ചു.