തൃപ്തനെന്ന് അൻവർ
Saturday, May 3, 2025 3:25 AM IST
നിലന്പൂർ: യുഡിഎഫ് പ്രവേശന ചർച്ചയിൽ സംതൃപ്തനാണെന്ന് പി.വി. അൻവർ. നിലന്പൂരിൽ യുഡിഎഫ് ചരിത്ര ഭൂരിപക്ഷത്തിൽ വിജയിക്കും. ടിഎംസി യുഡിഎഫിനൊപ്പം പ്രചാരണ രംഗത്തിറങ്ങും. മമത ബാനർജിയെ കേരളത്തിലേക്കു കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.