കൊ​​​​ച്ചി: ജ​​​​ഡ്ജി​​​​യെ വി​​​​മ​​​​ർ​​​​ശി​​​​ച്ച ഹൈ​​​​ക്കോ​​​​ട​​​​തി അ​​​​ഭി​​​​ഭാ​​​​ഷ​​​​ക അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നെ​​​​തിരേ വീ​​​​ണ്ടും സ്വ​​​​മേ​​​​ധ​​​​യാ അ​​​​ച്ച​​​​ട​​​​ക്ക ന​​​​ട​​​​പ​​​​ടി​​​​യു​​​​മാ​​​​യി കേ​​​​ര​​​​ള ബാ​​​​ര്‍ കൗ​​​​ണ്‍​സി​​​​ല്‍. അ​​​​ഡ്വ. യ​​​​ശ്വ​​​​ന്ത് ഷേ​​​​ണാ​​​​യി​​​​ക്കെ​​​​തിരേയാ​​​​ണ് ബാ​​​​ര്‍ കൗ​​​​ണ്‍​സി​​​​ലി​​​​ന്‍റെ ര​​​​ണ്ടാം അ​​​​ച്ച​​​​ട​​​​ക്ക ന​​​​ട​​​​പ​​​​ടി.


ജ​​​​സ്റ്റീ​​​​സ് ടി.​​​​ആ​​​​ര്‍. ര​​​​വി​​​​യെ ആ​​​​ണ് യ​​​​ശ്വ​​​​ന്ത് ഷേ​​​​ണാ​​​​യി ഫേ​​​​സ്ബു​​​​ക്ക് പോ​​​​സ്റ്റി​​​​ലൂ​​​​ടെ വി​​​​മ​​​​ര്‍​ശി​​​​ച്ച​​​​ത്. ഹ​​​​ര്‍​ജി ത​​​​ള്ളി​​​​യ വി​​​​ധി ജ​​​​ഡ്ജി​​​​യു​​​​ടെ ഗു​​​​രു​​​​ദ​​​​ക്ഷി​​​​ണ​​​​യാ​​​​യി അ​​​​ഭി​​​​ഭാ​​​​ഷ​​​​ക സ​​​​മൂ​​​​ഹം പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​രു​​​​തെ​​​​ന്നാ​​​​യി​​​​രു​​​​ന്നു എ​​​​ഫ്ബി പോ​​​​സ്റ്റ്.