കെപിസിസി നേതൃമാറ്റം: ആലുവയില്‍ പോസ്റ്റര്‍ പ്രതിഷേധം
Monday, May 5, 2025 5:02 AM IST
ആലുവ: കെപിസിസി നേതൃമാറ്റം സംബന്ധിച്ച് പ്രതിഷേധവുമായി ആലുവയില്‍ പോസ്റ്റര്‍ പ്രചാരണം. സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ സ്കെച്ച് പേന കൊണ്ട് എഴുതി തയാറാക്കിയ പോസ്റ്ററുകള്‍ ആലുവ നഗരത്തിലും ദേശീയ പാതയോരത്തെ മതിലുകളിലുമാണ് പതിപ്പിച്ചിരിക്കുന്നത്.
‘ഫോട്ടോ കണ്ടാല്‍ പോലും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചറിയാത്ത ആന്റോ ആന്റണിയും സണ്ണി ജോസഫുമല്ല കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കേണ്ടത്’എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. മുന്‍ കെപിസിസി പ്രസിഡന്റ്കൂടിയായ കെ. മുരളീധരന് പറഞ്ഞ അഭിപ്രായങ്ങളാണ് പോസ്റ്ററില്‍ ഉള്ളതെന്ന് വിലയിരുത്തുന്നുണ്ട്.
ആലുവ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനു പിന്നിലെ പ്രവേശന കവാടം സുരക്ഷാ കാരണങ്ങളാല്‍ അടയ്ക്കാന്‍ സ്ഥാപിച്ച വലിയ കോണ്‍ക്രീറ്റ് കട്ടയില്‍ പതിപ്പിച്ച രണ്ട് പോസ്റ്ററുകളാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. ഇതുകൂടാതെ പമ്പ് കവല, മിനി സിവില്‍ സ്റ്റേഷന് ഓഫീസ്, ദേശീയ പാതയില്‍ കമ്പനിപ്പടി, മുട്ടം, കളമശേരി എന്നിവിടങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.