വീട് വാടകയ്ക്കെടുത്ത് എംഡിഎംഎ വില്പന: രണ്ടുപേര്‍ അറസ്റ്റില്‍
Monday, May 5, 2025 5:05 AM IST
ബദിയഡുക്ക: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ ലഭിച്ച വീട് വാടകയ്ക്കെടുത്ത് എംഡിഎംഎ വില്പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. നീര്‍ച്ചാലിലെ മുഹമ്മദ് ആസിഫ് (31), ചൗക്കി ആസാദ് നഗറിലെ ബി.എം. ഇക്ബാല്‍ (30) എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ പക്കല്‍നിന്ന് 26.100 ഗ്രാം എംഡിഎംഎ ബദിയഡുക്ക പോലീസ് പിടികൂടി. ലൈഫ് പദ്ധതി പ്രകാരം സര്‍ക്കാര്‍ നല്കിയ സ്ഥലത്ത് 50 വീടുകളില്‍ ഒരു വീട് വാടകയ്ക്കെടുത്താണ് സംഘം ലഹരിവ്യാപാരം നടത്തി വന്നിരുന്നത്. കിടപ്പുമുറിയില്‍ പായ്ക്കറ്റുകളില്‍ സൂക്ഷിച്ച എംഡിഎംഎയാണു കണ്ടെടുത്തത്. ആസിഫ് നേരത്തെ നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാളെ ബദിയടുക്ക പോലീസ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. ഈയടുത്താണ് അയാള്‍ ജയില്‍മോചിതനായത്.