കോണ്‍ഗ്രസ് വന്‍ പൊട്ടിത്തെറിയിലേക്ക്: എം.വി. ഗോവിന്ദന്
Monday, May 5, 2025 5:02 AM IST
കൊച്ചി: കെ. സുധാകരന്റെ മാറ്റത്തോടെ കോണ്‍ഗ്രസിൽ പൊട്ടിത്തെറിയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ഫോട്ടോ കണ്ടാല്‍ തിരിച്ചറിയുന്നവരെയെങ്കിലും കെപിസിസി പ്രസിഡന്റ് ആക്കണമെന്ന മുരളീധരന്റെ പരിഹാസം നേതൃത്വത്തിന് നേരേയുള്ളതാണ്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ രൂക്ഷമാകുമെന്ന് അദ്ദേഹം പറഞ്ഞു.
തൃശൂര്‍പൂരം അലങ്കോലമാക്കല്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവപൂര്‍വം കൈകാര്യം ചെയ്യും. ദൈനംദിന ഭരണത്തില്‍ ഇടപെടുന്ന നിലപാട് സിപിഎം സ്വീകരിക്കാറില്ല. സിപിഎമ്മും കോണ്‍ഗ്രസും ഒരുപോലെ അഴിമതിക്കാരാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പരാമര്‍ശം തെറ്റാണ്.