പോലീസുകാരനെയടക്കം കുത്തിപ്പരിക്കേല്പിച്ച പ്രതികള്‍ പിടിയില്‍
Monday, May 5, 2025 5:05 AM IST
കാസര്‍ഗോഡ്: ബേഡകം കാഞ്ഞിരത്തുങ്കാല്‍ കുറത്തിക്കുണ്ടില്‍ പോലീസുകാരനെയടക്കം രണ്ടു പേരെ കുത്തിപരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ സഹോദരങ്ങള്‍ പിടിയില്‍. മുന്നാട് അരിച്ചെപ്പില്‍ താമസക്കാരായ ജിഷ്ണു സുരേഷ് (24), വിഷ്ണു സുരേഷ് (25) എന്നിവരെ കന്യാകുമാരിയില്‍നിന്നാണ് പിടികൂടിയത്. ഏപ്രില്‍ 19നു രാത്രി 11ഓടെയാണ് സംഭവം.
ജിഷ്ണുവും വിഷ്ണുവും അധ്യാപകദമ്പതികളുടെ വീടിനു മുന്നിലെത്തി ബഹളംവച്ചത് തടയാനെത്തിയപ്പോഴാണ് ബീംബുങ്കാലിലെ സനീഷിന്റെ വയറ്റില്‍ വെട്ടേറ്റത്.