തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ശ​​​ാമാ​​​രു​​​ടെ രാ​​​പ​​​ക​​​ല്‍ സ​​​മ​​​ര​​​യാ​​​ത്ര ഇ​​​ന്നു രാ​​​വി​​​ലെ 10ന് ​​​കാ​​​സ​​​ര്‍​ഗോ​​​ഡ് നി​​​ന്നും ആ​​​രം​​​ഭി​​​ക്കും. കേ​​​ര​​​ള ആ​​​ശ ഹെ​​​ല്‍​ത്ത് വ​​​ര്‍​ക്കേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ല്‍ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന അ​​​നി​​​ശ്ചി​​​ത​​​കാ​​​ല രാ​​​പ​​​ക​​​ല്‍ സ​​​മ​​​ര​​​ത്തി​​​ന്‍റെ അ​​​ടു​​​ത്ത​​​ഘ​​​ട്ട​​​മാ​​​യാ​​​ണ് കാ​​​സ​​​ര്‍​ഗോ​​​ഡ് നി​​​ന്നു​​​ള്ള 45 ദി​​​വ​​​സം നീ​​​ണ്ടു നി​​​ല്‍​ക്കു​​​ന്ന സ​​​മ​​​ര​​​യാ​​​ത്ര സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ഇ​​​ന്നു കാ​​​സ​​​ര്‍​ഗോ​​​ഡ് ടൗ​​​ണി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ല്‍ നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ആ​​​ശാ​​​മാ​​​രും സാ​​​മൂ​​​ഹ്യ​​​സാം​​​സ്‌​​​കാ​​​രി​​​ക മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​മു​​​ഖ​​​രും പ​​​ങ്കെ​​​ടു​​​ക്കും. സ​​​മ​​​ര​​​യാ​​​ത്ര​​​യു​​​ടെ കൂ​​​ടെ ക​​​ലാ​​​സം​​​ഘ​​​വും അ​​​ണി​​​ചേ​​​രും. ഇ​​​ന്നു ബ​​​ദി​​​യ​​​ടു​​​ക്ക, കു​​​റ്റി​​​ങ്ങ​​​ല്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് സ്വീ​​​ക​​​ര​​​ണം ഏ​​​റ്റു​​​വാ​​​ങ്ങി വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് കാ​​​ഞ്ഞ​​​ങ്ങാ​​​ട് സ​​​മാ​​​പി​​​ക്കും. നാ​​​ളെ സ​​​മ​​​ര​​​യാ​​​ത്ര 9.30ന് ​​​പ​​​ര​​​പ്പ​​​യി​​​ല്‍ നി​​​ന്നാ​​​രം​​​ഭി​​​ച്ച് തൃ​​​ക്ക​​​രി​​​പ്പൂ​​​രി​​​ല്‍ സ​​​മാ​​​പി​​​ക്കും.