ദമ്പതികളുടെ മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും
Monday, May 5, 2025 5:05 AM IST
മണ്ടളം: കുവൈറ്റിലെ അബ്ബാസിയയിൽ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ട മലയാളി നഴ്സ് ദമ്പതികളായ സൂരജിന്റെയും ബിൻസിയുടെ മൃതദേഹങ്ങൾ നാളെ മണ്ടളത്ത് എത്തിച്ച് സംസ്കരിക്കും. രാവിലെ എട്ട് മുതൽ വസതിയിൽ പൊതുദർശനത്തിനു വച്ചശേഷം പന്ത്രണ്ടോടെ മണ്ടളം സെന്റ് ജൂഡ് തീർഥാടന പള്ളിയിൽ സംസ്കരിക്കും.
കണ്ണൂർ മണ്ടളത്തെ പരേതനായ കുഴിയാത്ത് ജോയി-തങ്കമ്മ ദന്പതികളുടെ മകനാണ് സൂരജ് (40). ബിൻസി (38) എറണാകുളം പെരുമ്പാവൂര്‍ മണ്ണൂര്‍ സ്വദേശിനിയാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ദന്പതികളെ ഫ്ലാറ്റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.