വനംവകുപ്പ് ഇരട്ടത്താപ്പിന്റെ വകുപ്പാകാന്‍ പാടില്ല: ബിനോയ് വിശ്വം
Monday, May 5, 2025 5:02 AM IST
കൊച്ചി: വനംവകുപ്പ് ഇരട്ടത്താപ്പിന്റെ വകുപ്പാകാന്‍ പാടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വേടന് സ്വന്തം അനുഭവച്ചൂളയില്‍ കൈവച്ചുകൊണ്ടായിരിക്കാം പാടിയതും പറഞ്ഞതും.
താന്‍ കേട്ട വേടന്റെ എല്ലാ പാട്ടുകളിലും മുഴങ്ങുന്നത് ആ ശബ്ദമാണ്. മലയാളി എന്ന നിലയില്‍ തനിക്ക് വേടനോട് ബഹുമാനമുണ്ട്. വേടന് തനിക്ക് തെറ്റുപറ്റിയത് സമ്മതിച്ചു.
സര്‍ക്കസ് കാണിച്ചും തെറ്റല്ലെന്ന് സ്ഥാപിച്ചും പലരും വെള്ളപൂശിന് ശ്രമിക്കുമ്പോള്‍ വേടന് പറഞ്ഞത് തനിക്കൊരു വീഴ്ചപറ്റി എന്നാണ്. ധീരമാണ് ആ നിലപാട്. സത്യസന്ധമായ പ്രസ്താവനയാണ് വേടന് നടത്തിയത് എന്നും ബിനോയ് വിശ്വം പറഞ്ഞു.
വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിന് ക്ഷണം ഉണ്ടായിരുന്നു പോകാന്‍ കഴിഞ്ഞില്ല. പോയിരുന്നെങ്കില്‍ വേദിയില്‍ ഇരിക്കില്ല. സദസിലേ ഇരിക്കൂ. അത് ഒരു രാഷ്ട്രീയ സംസ്കാരമാണ്. ആ സംസ്കാരത്തില്‍ കമ്യൂണിസ്റ്റുകാര്‍ വേറെ ബിജെപിക്കാര്‍ വേറെ. ബിനോയ് വിശ്വം പറഞ്ഞു.