കൊ​​​​ച്ചി: ഹൈ​​​​ക്കോ​​​​ട​​​​തി ഡെ​​​​പ്യൂ​​​​ട്ടി സോ​​​​ളി​​​​സി​​​​റ്റ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ ആ​​​​യി അ​​​​ഡ്വ. ഒ.​​​​എം. ശാ​​​​ലി​​​​ന നി​​​​യ​​​​മി​​​​ത​​​​യാ​​​​യി. കേ​​​​ന്ദ്ര നി​​​​യ​​​​മ മ​​​​ന്ത്രാ​​​​ല​​​​യം ആ​​​​ണ് ഇ​​​​തു​​​സം​​​​ബ​​​​ന്ധി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വ് ഇ​​​​റ​​​​ക്കി​​​​യ​​​​ത്.

കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ ഈ ​​​​പ​​​​ദ​​​​വി​​​​യി​​​​ലെ​​​​ത്തു​​​​ന്ന ആ​​​​ദ്യ വ​​​​നി​​​​ത​​​യാ​​​ണു ശാ​​​​ലി​​​​ന. ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​ടി. ര​​​​മേ​​​​ശ് ഭർത്താവാണ്.

പാ​​​​ല​​​​ക്കാ​​​​ട് ഗ​​​​വ.​​​​വി​​​​ക്ടോ​​​​റി​​​​യ കോ​​​​ള​​​​ജി​​​​ല്‍നി​​​​ന്നു കൊ​​​​മേ​​​​ഴ്‌​​​​സി​​​​ലും എ​​​​റ​​​​ണാ​​​​കു​​​​ളം ലോ ​​​​കോ​​​​ള​​​​ജി​​​​ല്‍നി​​​​ന്നു നി​​​​യ​​​​മ​​​​ത്തി​​​​ലും ബി​​​​രു​​​​ദം നേ​​​​ടി​​​​യ ശാ​​​​ലി​​​​ന 1999 ലാ​​​​ണ് അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​യാ​​​​യി എ​​​​ൻ‌​​​റോ​​​​ള്‍ ചെ​​​​യ്ത​​​​ത്. 2015 ല്‍ ​​​​ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ കേ​​​​ന്ദ്ര സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​യാ​​​​യി.


2021 ല്‍ ​​​​സെ​​​​ന്‍​ട്ര​​​​ല്‍ അ​​​​ഡ്മി​​​​സ്‌​​​​ട്രേ​​​​റ്റീ​​​​വ് ട്രൈ​​​​ബ്യൂ​​​​ണ​​​​ലി​​​​ല്‍ സീ​​​​നി​​​​യ​​​​ര്‍ സെ​​​​ന്‍​ട്ര​​​​ല്‍ ഗ​​​​വ​. സ്റ്റാ​​​​ൻ​​​ഡിം​​​​ഗ് കൗ​​​​ണ്‍​സി​​​​ല്‍ ആ​​​​യി നി​​​​യ​​​​മി​​​​ത​​​​യാ​​​​യി.
ഷൊ​​​​ര്‍​ണൂ​​​​ര്‍ ഒ​​​​റോം​​​​പാ​​​​ട​​​​ത്ത് വീ​​​​ട്ടി​​​​ല്‍ ഒ.​​​​കെ. മു​​​​കു​​​​ന്ദ​​​​ന്‍റെ​​​​യും സാ​​​​വി​​​​ത്രി​​​​യു​​​​ടെ​​​​യും മ​​​​ക​​​​ളാണ്.