കൊ​​​ല്ലം: ചെ​​​ന്നൈ എ​​​ഗ്മോ​​​ർ കൊ​​​ല്ലം അ​​​ന​​​ന്ത​​​പു​​​രി സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സി​​​ലും
(20635/20636), ചെ​​​ന്നൈ എ​​​ഗ്മോ​​​ർ കൊ​​​ല്ലം ക്വ​​​യി​​​ലോ​​​ൺ മെ​​​യി​​​ലി​​​ലും (16101/ 16102) ഓ​​​രോ അ​​​ധി​​​ക ജ​​​ന​​​റ​​​ൽ കോ​​​ച്ചു​​​ക​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് തീ​​​രു​​​മാ​​​നം. നി​​​ല​​​വി​​​ലു​​​ള്ള സ്ലീ​​​പ്പ​​​ർ കോ​​​ച്ചു​​​ക​​​ളി​​​ൽ ഒ​​​രെ​​​ണ്ണം കു​​​റ​​​ച്ച ശേ​​​ഷ​​​മാ​​​ണ് ഒ​​​രു അ​​​ധി​​​ക ജ​​​ന​​​റ​​​ൽ കോ​​​ച്ച് ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.

ചെ​​​ന്നൈ-കൊ​​​ല്ലം സ​​​ർ​​​വീ​​​സി​​​ൽ ഇ​​​ത് ജൂ​​​ലൈ ര​​​ണ്ട് മു​​​ത​​​ലും തി​​​രി​​​കെ​​​യു​​​ള്ള സ​​​ർ​​​വീ​​​സി​​​ൽ ജൂ​​​ലൈ മൂ​​​ന്നു മു​​​ത​​​ലും ഇ​​​ത് പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും.​​ എ​​​സി ഫ​​​സ്റ്റ് ക്ലാ​​​സ്-​​​ര​​​ണ്ട്, എ​​​സി ടൂ​​​ട​​​യ​​​ർ-മൂ​​​ന്ന്, സ്ലീ​​​പ്പ​​​ർ-11, ജ​​​ന​​​റ​​​ൽ-നാ​​​ല്, അം​​​ഗ​​​പ​​​രി​​​മി​​​ത​​​ർ ര​​​ണ്ട് എ​​​ന്നി​​​ങ്ങ​​​നെ ആ​​​യി​​​രി​​​ക്കും അ​​​ന​​​ന്ത​​​പു​​​രി​​​യു​​​ടെ കോ​​​ച്ച് പൊ​​​സി​​​ഷ​​​ൻ.


ചെ​​​ന്നൈ​​​യി​​​ൽ നി​​​ന്നു​​​ള്ള ക്വ​​​യി​​​ലോ​​​ൺ മെ​​​യി​​​ലി​​​ൽ ജൂ​​​ലൈ ഒ​​​ന്നു മു​​​ത​​​ലും തി​​​രി​​​കെ​​​യു​​​ള്ള സ​​​ർ​​​വീ​​​സി​​​ൽ ജൂ​​​ലൈ ര​​​ണ്ട് മു​​​ത​​​ലു​​​മാ​​​ണ് അ​​​ധി​​​ക ജ​​​ന​​​റ​​​ൽ കോ​​​ച്ച് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.

സെ​​​ക്ക​​​ൻ​​​ഡ് എ​​​സി-ഒ​​​ന്ന്, തേ​​​ർ​​​ഡ് എ​​​സി-ര​​​ണ്ട്, സ്ലീ​​​പ്പ​​​ർ-ഒ​​​മ്പ​​​ത്, ജ​​​ന​​​റ​​​ൽ-മൂ​​​ന്ന്, അം​​​ഗ​​​പ​​​രി​​​മി​​​ത​​​ർ-ര​​​ണ്ട് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​കും ക്വ​​​യി​​​ലോ​​​ൺ മെ​​​യി​​​ലി​​​ന്‍റെ പു​​​തി​​​യ കോ​​​ച്ച് കോ​​​മ്പോ​​​സി​​​ഷ​​​ൻ.