കെസിബിസി-ഫാ. മാത്യു നടയ്ക്കല്‍ അവാര്‍ഡുകൾ പ്രഖ്യാപിച്ചു
Tuesday, May 6, 2025 1:55 AM IST
കൊച്ചി: കേരള കത്തോലിക്കാ സഭയുടെ മതബോധനരംഗത്ത് തനതായ സംഭാവനകള്‍ നല്കുന്നവര്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ‘കെസിബിസി - ഫാ. മാത്യു നടയ്ക്കല്‍’ അവാര്‍ഡിന് മൂന്നു പേര് അര്‍ഹരായി.
2024ലെ അവാര്‍ഡിന് സീറോ മലബാര്‍ സഭയില്‍നിന്നു കോട്ടയം അതിരൂപത മുട്ടം സെന്റ് മേരീസ് ഇടവകാംഗം യു.കെ. സ്റ്റീഫന്‍, സീറോ മലങ്കര സഭയില്‍നിന്ന് തിരുവനന്തപുരം മേജര്‍ അതിരൂപത നാലാംചിറ സെന്റ് തോമസ് മലങ്കര കാത്തലിക് ഇടവകാംഗം ഡോ. ജെയിംസ് പി. ജോസഫ്, ലത്തീന്‍ സഭയില്‍നിന്ന് വരാപ്പുഴ അതിരൂപത തേവര സെന്റ് ജോസഫ് ഇടവകാംഗം ജോസഫ് അലോഷ്യസ് എന്നിവരാണ് അര്‍ഹരായത്.
കത്തോലിക്കാ സഭയിലെ മൂന്നു റീത്തുകളില്നിന്നുമുള്ള അപേക്ഷകരില്‍നിന്നാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. മതബോധനരംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഫാ. മാത്യു നടയ്ക്കലിന്റെ സ്മരണാർഥമാണ് അവാര്‍ഡ്. അവാര്‍ഡ് ദാന ചടങ്ങിന്റെ തീയതി പിന്നീട് അറിയിക്കുമെന്ന് സകെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ അറിയിച്ചു.