റോഡ് നികുതി: ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗതാഗത മന്ത്രി
Tuesday, May 6, 2025 12:19 AM IST
തിരുവനന്തപുരം: ഓൾ ഇന്ത്യ ടൂറിസ്റ്റ് വാഹനങ്ങൾക്ക് റോഡ് നികുതി പിരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ നടപടിക്കെതിരേ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ അറിയിച്ചു.
ഇതിനായി ട്രാൻസ്പോർട്ട് കമ്മീഷണറെ തിങ്കളാഴ്ച ചേർന്ന യോഗം ചുമതലപ്പെടുത്തി. റോഡ് നികുതി പിരിക്കാൻ സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെയും ഡിവിഷൻ ബെഞ്ചിന്റെയും വിധിയുണ്ട്.
ഇതു മറികടന്നാണ് ഉപരിതല മന്ത്രാലയം ടൂറിസ്റ്റ് ബസ് ഉടമകളുടെ സംഘത്തിന് അനുകൂലമായ തീരുമാനമെടുത്തത്. സംസ്ഥാനത്തിന്റെ അധികാരം കവരുകയാണ് കേന്ദ്രസർക്കാരെന്നും മന്ത്രി പറഞ്ഞു.