സാധാരണക്കാരെ തെരുവുനായ്ക്കൾക്കു വിട്ടുകൊടുത്ത് സർക്കാർ ആഘോഷത്തിൽ: സുധാകരൻ
Tuesday, May 6, 2025 1:55 AM IST
തിരുവനന്തപുരം: പ്രതിരോധ വാക്സിൻ എടുത്തിട്ടും കൊല്ലം കുന്നിക്കോട് സ്വദേശിയായ ഏഴുവയസുകാരി മരിച്ച സംഭവം ആരോഗ്യവകുപ്പിന്റെ നിഷ്ക്രിയത്വത്തിന് തെളിവാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.
സാധാരണക്കാരെ തെരുവുനായ്ക്കൾക്കു വിട്ടുകൊടുത്ത് സർക്കാർ വാർഷികാഘോഷത്തിൽ രമിക്കുകയാണ്. പണം നൽകാത്തതു കാരണമാണ് തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിൽനിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിന്നോട്ട് പോയതെന്ന് സുധാകരൻ പറഞ്ഞു.