പത്തുവയസുകാരന് പീഡനം: പ്രതിക്ക് 107 വര്‍ഷം തടവും നാലരലക്ഷം പിഴയും
Wednesday, May 7, 2025 1:07 AM IST
കാസര്‍ഗോഡ്: പത്തുവയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 107 വര്‍ഷം കഠിന തടവും നാലരലക്ഷം രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ 18 മാസം അധികതടവ് അനുഭവിക്കണം.
കാസര്‍ഗോഡ് കൂഡ്ലു പെരിയടുക്കയിലെ ജഗന്നാഥനെ (41)യാണു കാസര്‍ഗോഡ് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്.
2020 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. കൂലിപ്പണിക്കാരനായ പ്രതി പത്തു വയസുകാരനെ വിവിധ ദിവസങ്ങളിലായി പീഡിപ്പിച്ചുവെന്നാണു പരാതി.