ഏബ്രഹാം മാടമാക്കല്‍ അവാര്‍ഡ് സക്കറിയയ്ക്ക്
Wednesday, May 7, 2025 1:07 AM IST
കൊച്ചി: പത്രപ്രവര്‍ത്തകനും കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ഏബ്രഹാം മാടമാക്കലിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയിട്ടുള്ള ഏബ്രഹാം മാടമാക്കല്‍ അവാര്‍ഡ് എഴുത്തുകാരന് സക്കറിയയ്ക്ക്.
25,000 രൂപയും ശില്പവും അടങ്ങുന്ന പുരസ്കാരം ജൂണ്‍ ഏഴിന് എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.