മസ്തിഷ്ക വീക്കം തടയാന്‍ കാമ്പയിന്
Wednesday, May 7, 2025 1:07 AM IST
കൊച്ചി: ലോക രോഗപ്രതിരോധ വാരത്തില്‍ ആഗോള പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ച് എന്‍സെഫലിറ്റിസ് ഇന്റര്‍നാഷണല്‍. ‘ഭാവിയിലെ മസ്തിഷ്ക വീക്കം തടയല്‍ : കാലാവസ്ഥാ വ്യതിയാനവും പകര്‍ച്ചവ്യാധിയും’ എന്ന വിഷയത്തിലാണു കാമ്പയിന്.
മസ്തിഷ്ക വീക്ക ഭീഷണി ഉള്‍പ്പെടെ പ്രതിരോധ കുത്തിവയ്പുകൊണ്ട് തടയാന്‍ കഴിയുന്ന രോഗങ്ങള്‍ക്കെതിരേ പ്രതിരോധ കുത്തിവയ്പിന്റെ ശക്തി പ്രചരിപ്പിക്കുകയാണു ലക്ഷ്യം.
കാലാവസ്ഥാവ്യതിയാനവും മസ്തിഷ്ക വീക്ക സാധ്യത വര്‍ധിക്കുന്നതും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഇതു പ്രതിരോധിക്കുന്നതില്‍ വാക്സിനേഷന് എങ്ങനെ നിർണായക പങ്ക് വഹിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഏപ്രില്‍ 29 ന് എന്‍സെഫലിറ്റിസ് ഇന്റര്‍നാഷണല്‍ വെബിനാര്‍ സംഘടിപ്പിച്ചിരുന്നു. ലോകത്താകെ കുട്ടികളിലും മുതിര്‍ന്നവരിലുമായി പ്രതിവര്‍ഷം 1.5 ദശലക്ഷം പേരെ മസ്തിഷ്ക വീക്കം ബാധിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.