പൊതുവിദ്യാഭ്യാസ വകുപ്പിനു കിട്ടാനുള്ളത് 1500 കോടി
Wednesday, May 7, 2025 2:08 AM IST
തിരുവനന്തപുരം: പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാത്തതിനാൽ കേന്ദ്രത്തിൽനിന്നു ലഭിക്കാനുള്ള 1500 കോടി രൂപ തടഞ്ഞുവച്ചിരിക്കുകയാണെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
പണം തടഞ്ഞുവച്ചതു സംബന്ധിച്ച് രേഖാമൂലം മറുപടി നല്കാൻ കേന്ദ്രം തയാറാകുന്നില്ല. ഇക്കാര്യത്തിൽ തമിഴ്നാടുമായി യോജിച്ച് നീക്കം നടത്താൻ, തമിഴ്നാട് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.