കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തൊഴിലാളിക്കു പരിക്ക്
Wednesday, May 7, 2025 2:08 AM IST
മക്കിയാട്: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തൊഴിലാളിക്ക് പരിക്കേറ്റു. നിരവില്‍പുഴ മട്ടിലയം മരാടി ഉന്നതിയിലെ ചാമനെയാണ് (50) കാട്ടുപോത്ത് ആക്രമിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. സ്വകാര്യ തോട്ടത്തില്‍ മരുന്നുതളിക്കുകയായിരുന്ന ചാമനെ പിന്നില്‍നിന്നു വന്ന കാട്ടുപോത്ത് കുത്തിയെറിയുകയായിരുന്നു. കണ്ണിനും കൈക്കും പരിക്കേറ്റ ചാമനെ മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റു തൊഴിലാളികള്‍ അറിയിച്ചതനുസരിച്ച് തോട്ടം ഉടമയും നാട്ടുകാരും എത്തിയാണ് ചാമനെ ആശുപത്രിയിലാക്കിയത്. മാനന്തവാടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ റോസ്മേരിയുടെ നേതൃത്വത്തില്‍ വനപാലകസംഘം ആശുപത്രിയില്‍ ചാമനെ സന്ദര്‍ശിച്ചു.